07:51pm 12 November 2026
NEWS
ശബരിമല സ്വർണക്കൊള്ളക്കേസിൽ അവസാന പ്രതിയും ജയിൽമോചിതനായി
13/04/2026  04:31 PM IST
NILA
ശബരിമല സ്വർണക്കൊള്ളക്കേസിൽ അവസാന പ്രതിയും ജയിൽമോചിതനായി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അവസാന പ്രതിയും ജയിൽമോചിതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസാണ് ജാമ്യം ലഭിച്ച് ജയിലിന് പുറത്തുവന്നത്. കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് ശങ്കരദാസ്. രണ്ടുകേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ശങ്കരദാസിന് ജയിൽമോചിതനാകാൻ വഴിയൊരുങ്ങിയത്.

ശങ്കരദാസിനും ജാമ്യം ലഭിച്ചതോടെ ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികളും ജയിൽമോചിതരായിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിന് സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനാകാതെ വന്നതോടെയാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. 

കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലിൽ കിടന്നിരുന്നു. എന്നാൽ, എസ്ഐടിക്ക് സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അവസാനത്തെ പ്രതിയായിരുന്നു ശങ്കരദാസ്. മറ്റു പ്രതികളായ എ. പദ്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർക്ക് നേരത്തേതന്നെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ശങ്കരദാസ് ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരി 14-നാണ് ശങ്കരദാസിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img